Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാലയങ്ങളിൽ ശീതകാല പച്ചക്കറിത്തോട്ടം

text_fields
bookmark_border
78 സ്കൂളുകളിലാണ് കൃഷി തുടങ്ങുന്നത്
വിദ്യാലയങ്ങളിൽ ശീതകാല പച്ചക്കറിത്തോട്ടം
cancel
camera_alt

ത​ളി​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമിതിയായ അക്ഷര കൈരളിയിലെ കാർഷികവിഭാഗമായ 'തളിർ' ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷി വികസന പദ്ധതി തുടങ്ങി. കൃഷിവകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ 78 വിദ്യാലയങ്ങളിലേക്ക് 50 ചട്ടികളും പച്ചക്കറിത്തൈകളും വളവുമാണ് നൽകിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൃഷിവകുപ്പ് പരിശീലനം നൽകിയിരുന്നു. മണ്ഡലതല ഉദ്ഘാടനം കൂളിമുട്ടം എ.എം.യു.പി സ്കൂളിൽ ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് അസ്മത്ത് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക അജിത, മാനേജർ പി.എം. അബ്ദുൽ മജീദ്, അധ്യാപകരായ സൂരജ്, കദീജ, ബിൻസി, ഗ്രീഷ്മ, ഫൗസിയ, സുമയ്യ, പി.ടി.എ എക്സിക്യൂട്ടിവ് അംഗം മെഹറൂഫ് പെരുന്തറ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Winter vegetable garden in schools
Next Story