മാനവികതയുടെ ഉണർത്ത് പാട്ടിന് മതമൈത്രിയുടെ ചരിത്ര ഭൂമിയിൽ ഊഷ്മള തുടക്കം
text_fieldsസ്നേഹപ്രയാണം ഉദ്ഘാടനം ചെയ്ത് വേദിയിൽ പാടുന്ന നാദിർഷ
കൊടുങ്ങല്ലൂർ: മാനവികതയുടെ ഉണർത്ത് പാട്ടിന് മതമൈത്രിയുടെ ചരിത്ര ഭൂമിയിൽ ഊഷ്മള തുടക്കം. 'ഇതിഹാസ ഭാരതം-ഒരേയൊരിന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശവുമായി നടക്കുന്ന ഒരു വർഷം നീളുന്ന 'സ്നേഹപ്രയാണത്തിന്' സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു സമാരംഭം. കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രയാണം കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും സന്ദേശത്തിൽ അധിഷ്ഠിതമായ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.
സംവിധായകനും നടനുമായ നാദിർഷ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ അഫ്സലിന്‍റെ നേതൃത്വത്തിലുള്ള 'മധുരിത ഗാന സന്ധ്യ' അരങ്ങേറി. അക്കാദമി പ്രസിഡൻറ് തലശ്ശേരി കെ. റഫീഖ് അധ്യക്ഷത വഹിച്ചു. അക്കാദമി കുവൈത്ത് ചാപ്റ്റർ രക്ഷാധികാരി അയ്യൂബ് കച്ചേരി, ഗായകൻ ഷെമീർ എറിയാട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ നോബിൾ നാസർ, മുസ്തഫ തിരുവെട്ടൂർ, അഷറഫ് ബോസ് തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ജയരാജ് മലപ്പുറം സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദലി മട്ടന്നൂർ നന്ദിയും പറഞ്ഞു.