രാമു കാര്യാട്ടിനോടുള്ള കടുത്ത അവഗണനക്കെതിരെ പ്രതികരിച്ച് വി.കെ ശ്രീരാമന്‍
text_fieldsകൊടുങ്ങല്ലൂർ: രാമു കാര്യാട്ടിനോട് കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ പ്രതികരിച്ച് നടൻ വി.കെ ശ്രീരാമൻ. ശ്രീനാരായണപുരത്ത് നടക്കുന്ന പോള ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിഭാധനനായ രാമു കാര്യാട്ടിനെ പോലുള്ള ഒരു ചലച്ചിത്രക്കാരന് ഒരു ചെറുസ്മാരകം പോലും സ്ഥാപിക്കാത്തതിനെതിരെ ശ്രീരാമൻ വിമർശിച്ചു. സ്മാരകത്തിന് സ്ഥലം എടുക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നല്ലാതെ ഒന്നും നടന്നില്ലെന്നും ഒടുവിൽ സിമന്‍റ് കൊണ്ടെങ്കിലും ഒരു പ്രതിമയുണ്ടാക്കി വെക്കാൻ താന്‍ പറഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു.
ഏറ്റവും കൂടുതൽ പണക്കാരും ലോക മുതലാളിമാരുമുള്ള സ്ഥലമാണ് നമ്മുടേതെന്നും എന്നിട്ടും മലയാള സിനിമാചരിത്രത്തിൽ നിർണായക പങ്കു വഹിച്ച മനുഷ്യനെ അടയാളപ്പെടുത്താന്‍ ശ്രമിക്കാത്തത് വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.