പ്രചാരണ മാനദണ്ഡം ലംഘിക്കൽ; നടപടി ശക്തമാക്കി
text_fieldsവര: വിനീത് എസ്. പിള്ള
കൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രചാരണത്തിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് നടപടി തുടരുന്നു. എറിയാട് പഞ്ചായത്തിൽ സ്ഥാനാർഥിക്കെതിരെ കേസെടുത്തു.
സർക്കാർസ്ഥാപനങ്ങളിലും പൊതുമുതലുകളിലും വൈദ്യുതി, റോഡ് മുതലായവയിലും പോസ്റ്ററുകളും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും മറ്റും പതിക്കെരുതെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ് പൊലീസ് നടപടി. ഇലക്ഷന് മുന്നോടിയായി പൊലീസ് വിളിച്ച രാഷ്ട്രീയപാർട്ടികളുടെ യോഗതീരുമാനത്തേയും അവഗണിച്ചുകൊണ്ടും സ്ഥാനാർഥികൾ പ്രചാരണം നടത്തുന്നുണ്ട്.
എറിയാട് പഞ്ചായത്ത് എട്ടാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിക്കും കൺവീനർക്കുമെതിരെയാണ് കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ. ബൈജു കേസെടുത്തത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലെ സ്ഥാനാർഥിക്കും കൺവിനർക്കുമെതിരെ കേസെടുത്തിരുന്നു.