യു.ഡി.എഫ് അംഗത്തിെൻറ വോട്ട് അബദ്ധത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക്
text_fieldsഎറിയാട്: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗത്തിെൻറ വോട്ട് അബദ്ധത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചു. പിശക് മനസ്സിലായതോടെ യു.ഡി.എഫ് അംഗങ്ങൾ ഉടൻ ഇടപെട്ട് വീണ്ടും യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യിച്ച് വോട്ട് അസാധുവാക്കുകയായിരുന്നു.18-ാം വാർഡ് അംഗം കോൺഗ്രസിലെ നജ്മ അബ്ദുൽകരീമിനാണ് പിഴവ് പറ്റിയത്.
എറിയാട് 22-ാം വാർഡ് അംഗം സി.പി.എമ്മിലെ കെ.പി. രാജനെ പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുത്തു. 16-ാം വാർഡിൽ നിന്ന് തുടർച്ചയായ രണ്ടാം തവണയും വിജയിച്ച സി.പി.ഐയിലെ പ്രസീന റാഫിയാണ് വൈസ് പ്രസിഡൻറ്. മുന്നണി ധാരണയനുസരിച്ച് രണ്ടര വർഷത്തേക്കാണ് വൈസ് പ്രസിഡൻറ് സ്ഥാനം സി.പി.ഐക്ക് നൽകിയത്.
ശേഷിക്കുന്ന രണ്ടര വർഷം സി.പി.എം തന്നെ വഹിക്കും. പ്രസിഡൻറ് സ്ഥാനം ആദ്യന്തം സി.പി.എമ്മിന് തന്നെയായിരിക്കും.