Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightബൈ​പാ​സി​ൽ പാ​ർ​ക്ക്...

ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്ത ലോ​റി​യു​ടെ ട​യ​റു​ക​ൾ മോ​ഷ്​​ടി​ച്ചു

text_fields
bookmark_border
ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്ത ലോ​റി​യു​ടെ ട​യ​റു​ക​ൾ മോ​ഷ്​​ടി​ച്ചു
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാസി​ൽ പാ​ർ​ക്ക് ചെ​യ്ത ച​ര​ക്ക് ലോ​റി​യു​ടെ ട​യ​റു​ക​ൾ മോ​ഷ്​​ടി​ച്ച നി​ല​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്ത ച​ര​ക്ക് ലോ​റി​യു​ടെ ട​യ​റു​ക​ൾ മോ​ഷ്​​ടി​ച്ച നി​ല​യി​ൽ.

കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ ക​യ​റ്റി​യ ലോ​റി​യു​ടെ പ​ത്ത് ട​യ​റു​ക​ളി​ൽ പു​തി​യ ര​ണ്ടെ​ണ്ണ​മാ​ണ് മോ​ഷ്​​ടാ​ക്ക​ൾ കൊ​ണ്ടു​പോ​യ​ത്. അ​ഴീ​ക്കോ​ടു​നി​ന്ന് വ​ല ക​യ​റ്റി ഗു​ജ​റാ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് കോ​ട്ട​പ്പു​റം സി​ഗ്ന​ലി​ന് സ​മീ​പം സ​ർ​വി​സ് റോ​ഡി​ലാ​ണ് ലോ​റി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ഈ ​സ​മ​യം ഡ്രൈ​വ​റും ക്ലീ​നും ലോ​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. 60,000 രൂ​പ വി​ല​വ​രു​ന്ന ട​യ​റു​ക​ളാ​ണ് ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന് ഡ്രൈ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ഇ​ത്ത​രം മോ​ഷ​ണ​ങ്ങ​ൾ കൊ​ടു​ങ്ങ​ല്ലൂ​രും പ​രി​സ​ര​ങ്ങ​ളി​ലും നേ​ര​ത്തെ​യും ഉ​ണ്ടാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് എ​റി​യാ​ട് പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നാ​ല് ബ​സു​ക​ളു​ടെ ട​യ​റു​ക​ൾ ഊ​രി​യെ​ടു​ത്ത സം​ഭ​വ​വും ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallurTheft
News Summary - tyre of lorry parked at bypass robbed
Next Story