വിദ്യാർഥിയെ ആക്രമിച്ച കേസിൽ മൂന്ന് എസ്.എഫ്.െഎ പ്രവർത്തകർ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: വിദ്യാർഥിയെ പട്ടാപ്പകൽ വീട് കയറി ആക്രമിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പി. വെമ്പല്ലൂർ അസ്മാബി കോളജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയും എറിയാട് ഏഴാം വാർഡ് സ്വദേശിയുമായ മുഹമ്മദ് റാഫി (22), രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ ഷിബിൻ (19), മുഹമ്മദ് ഗയിസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയും ഫ്രറ്റേണിറ്റി യൂനിറ്റ് ജോയൻറ് സെക്രട്ടറിയുമായ റയാൻ റസ്സൽ ആണ് ആക്രമണത്തിനിരയായത്. കൊടുങ്ങല്ലൂർ ടി.കെ.എസ് പുരത്തെ റയാന്റെ വീട്ടിൽ കാറിലെത്തിയാണ് ആക്രമണം നടത്തിയത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ ഇട്ടതിനെ ചൊല്ലിയുള്ള ഭീഷണിക്ക് ശേഷമായിരുന്നു ആക്രമണം.