ലഹരി മാഫിയയുടെ ആക്രമണത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്
text_fieldsകൊടുങ്ങല്ലൂർ: ലഹരി മാഫിയയുടെ ആക്രമണത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കാര ഫിഷറീസ് സ്കൂൾ യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ യദു, ഷിബിൻ, അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. വിവാഹ വീട്ടിൽ പോയി തിരിച്ചുവരുകയായിരുന്ന ഇവരെ അഞ്ചംഗ സംഘമാണ് കാര ഫിഷറീസ് സ്കൂളിന് സമീപത്തുവെച്ച് കത്തിയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിച്ചത്.
അക്രമി സംഘത്തിൽപെട്ട പള്ളിപ്പറമ്പിൽ നിസാം (20), കുറുപ്പത്ത് ഷൈൻ (21) എന്നിവരെ കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ, എസ്.ഐ സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.കാര തീരദേശ മേഖലയിലെ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതിെൻറ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോപിച്ചു. സംഭവത്തിൽ സി.പി.എം എടവിലങ്ങ് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് ലോക്കൽ സെക്രട്ടറി സി.എ. ഷഫീർ ആവശ്യപ്പെട്ടു.