Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightനാ​ട്ടു​കാ​ർ...

നാ​ട്ടു​കാ​ർ പു​ന​ർ​നി​ർ​മി​ച്ച പാ​ലം അ​വ​ർ​ത​ന്നെ തു​റ​ന്നു

text_fields
bookmark_border
people bridge
cancel
camera_alt

ശൃം​ഗ​പു​രം ക​നാ​ലി​ന് കു​റു​കെ നാ​ട്ടു​കാ​ർ പു​ന​ർ​നി​ർ​മി​ച്ച ജ​ന​കീ​യ പാ​ലം

കൊ​ടു​ങ്ങ​ല്ലൂ​ർ: നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ഇ​രു​മ്പ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വും നാ​ട്ടു​കാ​ർ ത​ന്നെ ന​ട​ത്തേ​ണ്ടി വ​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ ത​ന്നെ പാ​ലം തു​റ​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 18ാം വാ​ർ​ഡി​ൽ ശൃം​ഗ​പു​രം ക​നാ​ലി​ന് കു​റു​കെ​യാ​ണ് നാ​ട്ടു​കാ​രു​ടെ സ്വ​ന്തം ജ​ന​കീ​യ പാ​ലം നി​ല​നി​ൽ​ക്കു​ന്ന​ത്.

അ​ഞ്ച് വ​ർ​ഷം മു​മ്പ് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ഇ​രു​മ്പ് പാ​ലം തു​രു​മ്പെ​ടു​ത്ത് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ലം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​എ​സ്. സു​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ക്കി​പ്പ​ണി​യു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ സ​ഹ​ക​രി​ച്ച് 50,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​രു​പ​ത്ത​ഞ്ച​ടി​യോ​ളം നീ​ള​മു​ള്ള പാ​ലം പു​ന​ർ​നി​ർ​മി​ച്ച​ത്.

കാ​വി​ൽ​ക്ക​ട​വ്, പു​ല്ലൂ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ദേ​ശീ​യ​പാ​ത​യി​ൽ ക​യ​റാ​തെ എ​ൽ​തു​രു​ത്ത്, ആ​നാ​പ്പു​ഴ, മാ​ള തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും എ​ളു​പ്പം എ​ത്തി​ച്ചേ​രാ​ൻ സ​ഹാ​യി​ക്കു​ന്ന യാ​ത്രാ​മാ​ർ​ഗ​മാ​ണ് ക​നാ​ൽ​പാ​ലം.

നാ​ട്ടു​കാ​ർ പു​ന​ർ​നി​ർ​മി​ച്ച പാ​ലം അ​വ​ർ​ത​ന്നെ തു​റ​ന്നുജ​ന​കീ​യ പാ​ല​മാ​യ​തു​കൊ​ണ്ടു​ത​ന്നെ പു​ന​ർ​നി​ർ​മി​ച്ച പാ​ല​ത്തി​ന് ഉ​ദ്ഘാ​ട​ന​വു​മു​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​ർ ത​ന്നെ പാ​ലം തു​റ​ന്നു. ഒ​രു​കാ​ല​ത്ത് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ​മാ​യി​രു​ന്ന ശൃം​ഗ​പു​രം തോ​ടി​ന് കു​റു​കെ​യു​ള്ള ക​നാ​ൽ പാ​ലം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

Show Full Article
TAGS:bridge 
News Summary - They opened the bridge, which was rebuilt by the natives
Next Story