Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightറോ​ഡി​ലെ കു​ഴി​യി​ൽ...

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു
cancel
camera_alt

അ​നി​ൽ​കു​മാ​ർ

കൊ​ടു​ങ്ങ​ല്ലൂ​ർ: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്തു​കു​ളം ഇ​രി​ങ്ങ​ത്തു​രു​ത്തി സി​ദ്ധാ​ർ​ഥ‍െൻറ മ​ക​ൻ അ​നി​ൽ​കു​മാ​റാ​ണ് (32) മ​രി​ച്ച​ത്. ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ച​ങ്ങാ​ടി ലോ​റി​ക്ക​ട​വ് തീ​ര​ദേ​ശ റോ​ഡി​ൽ ആ​ഗ​സ്​​റ്റ് 27ന് ​രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തെ​രു​വു​വി​ള​ക്ക് ക​ത്താ​ത്ത റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന അ​നി​ൽ​കു​മാ​ർ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഈ​യി​ടെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് കു​റു​കെ പി​ള​ർ​ന്നു​മാ​റി​യ നി​ല​യി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ റോ​ഡി​ലെ കു​ഴി മ​ണ്ണി​ട്ട് മൂ​ടി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathditch on the road
News Summary - The young man fell into a ditch on the road and died
Next Story