Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightസൈ​റ​ൻ ഇ​നി...

സൈ​റ​ൻ ഇ​നി സൈ​ല​ന്‍റ്; കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സൈ​റ​ൺ അ​വ​സാ​നി​പ്പി​ക്കു​ന്നു

text_fields
bookmark_border
സൈ​റ​ൻ ഇ​നി സൈ​ല​ന്‍റ്; കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സൈ​റ​ൺ അ​വ​സാ​നി​പ്പി​ക്കു​ന്നു
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ നി​ർ​ത്ത​ലാ​ക്കി​യ സൈ​റ​ൺ സം​വി​ധാ​നം

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​നി സൈ​റ​ൺ മു​ഴ​ങ്ങി​ല്ല. ഹൈ​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​റ​ൺ നി​ർ​ത്ത​ണ​മെ​ന്ന് കാ​ണി​ച്ച് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചു.

സൈ​റ​ൺ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ നി​ർ​ത്ത​മെ​ന്നും അ​തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടെ​ന്നു​മു​ള്ള ഉ​ത്ത​ര​വ് ഫെ​ബ്രു​വ​രി 19നാ​ണ് ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്. 45 വ​ർ​ഷം മു​മ്പ് തു​ട​ക്കം കു​റി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ സൈ​റ​ൺ ബു​ധ​നാ​ഴ്ച നി​ല​ച്ചു.

കേ​ര​ള​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്താ​ണ് സൈ​റ​ൺ മു​ഴ​ങ്ങാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൗ​തു​ക​ക​ര​മാ​യ ച​രി​ത്ര​വും സൈ​റ​ന്‍റെ വ​ര​വി​ന് പി​ന്നി​ലു​ണ്ട്. യു​ദ്ധ​ത്തി​ൽ ജ​പ്പാ​ൻ വി​മാ​ന​ങ്ങ​ൾ ബോം​ബി​ടാ​ൻ വ​രു​ന്ന​ത് മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​ൻ അ​ന്ന​ത്തെ തി​രു​വി​താം​കൂ​ർ ദി​വാ​നാ​യി​രു​ന്ന സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സൈ​റ​ൻ സ്ഥാ​പി​ച്ച​ത്. സ​മാ​ന രീ​തി​യി​ൽ ഇ​ന്ത്യ - പാ​ക് യു​ദ്ധ​കാ​ല​ത്തും 1965ൽ ​സി​വി​ൽ സി​ഫ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ സൈ​റ​ൺ സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി. ഇ​ങ്ങ​നെ​യാ​ണ് ആ​ലു​വ, ക​ണ്ണൂ​ർ തു​ട​ങ്ങി​യ മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സൈ​റ​ൺ മു​ഴ​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലും സൈ​റ​ൺ ശ​ബ്ദം വ്യാ​പ​ക​മാ​യി. രാ​വി​ലെ അ​ഞ്ചി​നും രാ​ത്രി എ​ട്ടി​നു​മി​ട​യി​ൽ അ​ഞ്ച് ത​വ​ണ മു​ഴ​ങ്ങു​ന്ന നീ​ണ്ട ശ​ബ്ദം പ​ല​യി​ട​ങ്ങ​ളി​ലും ജ​ന​ജീ​വി​ത​ത്തി​ന്‍റെ താ​ള​ക്ര​മ​മാ​യി മാ​റി.

ഘ​ടി​കാ​ര​വും വാ​ച്ചു​മെ​ല്ലാം പ്ര​ചാ​ര​ത്തി​ലാ​കും മു​മ്പ് മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്നു​യ​രു​ന്ന സൈ​റ​ൺ ഏ​ക​ദേ​ശം എ​ട്ട് കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ഥ​മാ​യി​രു​ന്നു. തീ​പി​ടി​ത്തം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ഇ​വ മു​ഴ​ങ്ങി​യി​രു​ന്നു.

എ​ന്നാ​ൽ പു​തി​യ​തും ആ​ധു​നി​ക​വു​മാ​യ സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ നാ​ടി​നെ വി​ളി​ച്ചു​ണ​ർ​ത്തി​യ സൈ​റ​ൺ ക്ര​മേ​ണ ച​ട​ങ്ങ് മാ​ത്ര​മാ​യി മാ​റി. മു​ഖ്യ​മാ​യും കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ് സൈ​റ​ൺ ശ​ബ്ദം ഉ​യ​ർ​ന്നി​രു​ന്ന​ത്. അ​തേ​സ​മ​യം, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​ള​യം, ക​ട​ൽ​ക്ഷോ​ഭം, ഉ​രു​ൾ​പൊ​ട്ട​ൽ, സു​നാ​മി തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ കേ​ര​ള​ത്തി​ലെ 126 കേ​ന്ദ്ര​ങ്ങ​ളി​ൽ ‘ക​വ​ചം’ എ​ന്ന പേ​രി​ൽ അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ സൈ​റ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewssilentThrissur Newssiren
News Summary - The siren is now silent
Next Story