അഴീക്കോട് പൊലീസ് സ്റ്റേഷന്റെ സംരക്ഷണഭിത്തി തകർന്നു
text_fieldsഅഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷെൻറ സംരക്ഷണഭിത്തി തകർന്ന സ്ഥലം നിയുക്ത എം.എൽ.എ ഇ.ടി. ടൈസൺ സന്ദർശിക്കുന്നു
കൊടുങ്ങല്ലൂർ: രണ്ടു ദിവസമായി തുടർന്ന ശക്തമായ വേലിയേറ്റത്തിൽ അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷെൻറ സംരക്ഷണഭിത്തി തകർന്നു. സ്റ്റേഷനിൽ സ്ഥാപിച്ച ഡീസൽ പമ്പ് തകർച്ചഭീഷണി നേരിടുകയാണ്. പമ്പിെൻറ മുന്നിലെ കരിങ്കൽ ഭിത്തി പൂർണമായും തകർന്നു.
പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും താൽക്കാലികമായി ചാക്കിൽ മണ്ണ് നിറച്ച് ഡീസൽ പമ്പിെൻറ സംരക്ഷണം ഉറപ്പുവരുത്തി.
നിയുക്ത എം.എൽ.എ ഇ.ടി. ടൈസൺ സ്ഥലം സന്ദർശിച്ചു. സംരക്ഷണഭിത്തി പുനഃസ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസീന റാഫി, വാർഡ് മെംബർ അംബിക ശിവപ്രിയൻ, തീരദേശ സംരക്ഷണ പ്രവർത്തകരായ അഷറഫ്, റാഫി തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.