Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2023 5:11 AM GMT Updated On
date_range 9 Feb 2023 5:11 AM GMTയുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
പ്രനീഷ്
കൊടുങ്ങല്ലൂർ: ഭർത്താവിന്റെ സുഹൃത്തെന്ന വ്യാജേന യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം തണ്ടാംകുളം പതിയാശേരി വീട്ടിൽ പ്രനീഷ് എന്ന ശങ്കരനെയാണ് (35) കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദ സംഭവം. സംഭവശേഷം ഒളിവിൽപോയ ഇയാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
എസ്.ഐ സുരേഷ്, എ.എസ്.ഐ മുഹമ്മദ് സിയാദ്, സീനിയർ സി.പി.ഒ സി.ടി. രാജൻ, സി.പി.ഒ ഫൈസൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story