ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര വൈജ്ഞാനിക സമൂഹമാക്കി മാറ്റും -മന്ത്രി
text_fieldsഎൽ.ഡി.എഫ് സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച
ബഹുജന റാലിയോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ചാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും രണ്ടുവർഷത്തിനകം 69,000 പേർക്ക് പട്ടയം നൽകാനായെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. എൽ.ഡി.എഫ് സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ടൗൺഹാൾ പരിസരത്തുനിന്നാരംഭിച്ച റാലി നഗരം ചുറ്റി വടക്കെ നടയിൽ സമാപിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ജി. ശിവാനന്ദൻ, പി.കെ. ഡേവിസ്, കെ.വി. വസന്തകുമാർ, കെ.കെ. ആബിദലി, സി.സി. വിപിൻചന്ദ്രൻ, എം. രാജേഷ്, ടി.കെ. സന്തോഷ്, കെ.സി. വർഗീസ്, ഇ.എസ്. ശശിധരൻ, റഹീം പള്ളത്ത്, ജോസ് കുരിശിങ്കൽ, ക്ലിഫി കളപ്പറമ്പത്ത്, ഷെഫീക്ക് മണപ്പുറത്ത്, നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത, കെ.ആർ. ജൈത്രൻ, എം.ആർ. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.