രക്ഷാപ്രവർത്തനത്തിന് പാഞ്ഞ ഫയർ എൻജിൻ റോഡിലെ ചളിയിൽ കുടുങ്ങി
text_fieldsഫയർ സ്റ്റേഷൻ റോഡിലെ കുഴിയിൽ കുടുങ്ങിയ ഫയർ എൻജിൻ
കൊടുങ്ങല്ലൂർ: പുഴയിൽ കാർ വീണതറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട ഫയർ എൻജിൻ ഫയർസ്റ്റേഷൻ റോഡിലെ ചളിക്കുണ്ടിൽ കുടുങ്ങി. കുഴി നിറഞ്ഞ് അത്യന്തം ശോച്യാവസ്ഥയിലായ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന മുറവിളി നാളേറെയായി തുടരുന്നതിനിടയിലാണ് ഫയർ എൻജിൻ ചളിക്കുണ്ടിൽ അകപ്പെട്ടത്.
മഴ പെയ്താൽ ഫയർസ്റ്റേഷൻ റോഡിലൂടെ വെള്ളം കുത്തൊഴുകുന്ന അവസ്ഥയാണ്. ഞായറാഴ്ച രാത്രി തച്ചപ്പിള്ളി പാലത്തിനടുത്ത് പുഴയിലേക്ക് കാർ വീണ അറിയിപ്പ് ലഭിച്ചതോടെ രക്ഷാപ്രവർത്തനത്തിന് പോയ കൊടുങ്ങല്ലൂർ പുല്ലുറ്റ് സ്റ്റേഷനിലെ ഫയർ എൻജിനാണ് താഴ്ന്നത്. ഇതോടെ മാള ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് മാളയിൽ നിന്നുള്ള ഫയർ എൻജിനാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പുല്ലൂറ്റ് സ്റ്റേഷനിൽനിന്നും സേനാംഗങ്ങൾ ജീപ്പിലും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഫയർസ് സ്റ്റേഷൻ റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ വർഷങ്ങളായി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയായില്ല.