
കൊടുങ്ങല്ലൂർ നഗരസഭയിൽ കോൺഗ്രസ് - മുസ്ലിം ലീഗ് തർക്കത്തിന് പരിഹാരമായില്ല
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): കൊടുങ്ങല്ലൂർ നഗരസഭയിൽ കോൺഗ്രസ്-ലീഗ് തർക്കത്തിന് പരിഹാരമായില്ല. രണ്ടും കൂട്ടരും സ്വന്തം നിലയിൽ മത്സരിക്കും. കോൺഗ്രസ് നേതൃത്വം ലീഗിനായി മാറ്റി വെച്ച എട്ട്, ഒമ്പത് വാർഡുകളിൽ കീഴ്ഘടകം നിർത്തിയവരെ ഔദ്യോഗിക സ്ഥാനാർഥികളായി അംഗീകരിച്ചു.
എട്ടിൽ ടി.കെ. ലാലുവും ശ്രീദേവി വിജയകുമാറുമാണ് സ്ഥാഥാനാർഥികൾ. ലീഗ് തനിച്ച് മത്സരിക്കുന്ന നാല് വാർഡുകളിലും നേരത്തേ പത്രിക നൽകിയിരുന്നു. ഇതിനിടെ സ്ഥാനാർഥികളായ വി.എച്ച്. ഇസ്ഹാഖ് മാസ്റ്റർ ( വാർഡ് അഞ്ച് ടൗൺഹാൾ), ടി.എ. നൗഷാദ് (വാർഡ് എട്ട് തൈവെപ്പ് ), നസീമ നവാസ് (വാർഡ് ഒമ്പത് വിയ്യത്തുകുളം), യൂസഫ് പടിയത്ത് ( വാർഡ് 13 കെ.കെ.ടി.എം) എന്നിവർക്ക് കോണി ചിഹ്നം അനുവദിച്ചു.