പി. വെമ്പല്ലൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് കവർച്ച
text_fieldsപി. വെമ്പല്ലൂർ ശ്രീകൃഷ്ണ മുഖം ശ്രീകൃഷ്ണ മഹാക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ ഉപേക്ഷിച്ച
നിലയിൽ
കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു. പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീകൃഷ്ണ മുഖം ശ്രീകൃഷ്ണ മഹാക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ഏകദേശം 30,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ വന്നവരാണ് മോഷണം അറിഞ്ഞത്.
ശ്രീകോവിലിന് മുമ്പിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം ഇളക്കിയെടുക്കാൻ ശ്രമിച്ച നിലയിലാണ്. ഇത് കുത്തിപ്പൊളിച്ച് പണം കവർന്ന നിലയിലും മറ്റ് ആറ് ചെറു ഭണ്ഡാരങ്ങൾ ഇളക്കിയെടുത്ത് തുറന്ന് പിന്നിൽ കടൽ ഭിത്തിയോട് ചേർന്നിടത്ത് കൂട്ടിയിട്ട നിലയിലുമായിരുന്നു. മതിലകം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.