കുളിക്കാനിറങ്ങിയ ബിഹാർ സ്വദേശിയായ വിദ്യാർഥിയെ കാണാതായി
text_fieldsജെസ്റ്റിൻ ദാവൂദ് സൊറ
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറ പുഴയിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ ബിഹാർ സ്വദേശിയായ വിദ്യാർഥിയെ കാണാതായി. പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ജെസ്റ്റിൻ ദാവൂദ് സൊറനെയാണ് ചൊവ്വാഴ്ച വൈകീട്ട് പുഴയിൽ കാണാതായത്. ബിഹാർ സ്വദേശി അലക്സിയൻ സൊറന്റെ മകനാണ്.
വിവരമറിഞ്ഞ് കൊടുങ്ങല്ലൂർ പൊലീസും അഗ്നി രക്ഷ സേനയും നാട്ടുകാരുമായി ചേർന്ന് പുഴയിൽ ഏറെ നേരം തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജെസ്റ്റിന്റെ സഹോദരനും കുടുംബവും 22 വർഷമായി ഇവിടെയാണ് കഴിയുന്നത്. ഇവരോടൊപ്പമാണ് ജെസ്റ്റിൽ താമസിച്ചുവരുന്നത്. തൃശൂരിൽ നിന്നും രാത്രിയോടെ സ്കൂബാ ടീമും എത്തി തിരിച്ചിൽ നടത്തുന്നുണ്ട്.