Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightസ്വകാര്യവ്യക്തി ഭക്ഷണം...

സ്വകാര്യവ്യക്തി ഭക്ഷണം നൽകുന്ന തെരുവുനായ്ക്കൾ ഭീഷണിയെന്ന് റസിഡന്റ്സ് ട്രസ്റ്റ്

text_fields
bookmark_border
സ്വകാര്യവ്യക്തി ഭക്ഷണം നൽകുന്ന തെരുവുനായ്ക്കൾ ഭീഷണിയെന്ന് റസിഡന്റ്സ് ട്രസ്റ്റ്
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വ​കാ​ര്യ​വ്യ​ക്തി വീ​ട്ടി​ൽ ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പു​ല്ലൂ​റ്റ് അ​ട​യി​നി​ക്കാ​ട് റ​സി​ഡ​ന്റ്സ് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നാ​യ്ക്ക​ൾ വാ​യോ​ധി​ക​യും വി​ദ്യാ​ർ​ഥി​യു​മു​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ ആ​ക്ര​മി​ച്ചു.

ഭ​യ​ന്നോ​ടി വീ​ണ് പ​ല​ർ​ക്കും പ​രി​ക്കേ​റ്റു. 20 നാ​യ്ക്ക​ൾ​ക്കാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി വീ​ട്ടി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ പൊ​ലീ​സെ​ത്തി നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി വ​ള​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ കൂ​ട്ടി​ല​ട​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ലൂ​ടെ പോ​യ വി​ദ്യാ​ർ​ഥി​യെ നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. അ​മ്മ ഓ​ടി​യെ​ത്തി​യാ​ണ് ര​ക്ഷി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക്ക് കൗ​ൺ​സി​ലി​ങ്​ ന​ട​ത്തേ​ണ്ടി​വ​ന്നു.

നാ​യ്ക്ക​ൾ നി​ര​ന്ത​രം നാ​ട്ടു​കാ​രെ ഓ​ടി​ക്കു​ക​യും, വ​സ്ത​ങ്ങ​ൾ, ചെ​രു​പ്പു​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചി​ട്ടും നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ നി​ന്ന് പി​ന്തി​രി​യാ​ൻ ഇ​യാ​ൾ ത​യാ​റാ​കു​ന്നി​ല്ല. ചോ​ദ്യം ചെ​യ്താ​ൽ കേ​സ് ന​ൽ​കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു.

നാ​ട്ടു​കാ​ർ ഇ​യാ​ളു​ടെ വീ​ടി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് സി.​എ​സ് ജ​യ​രാ​ജ​ൻ, സെ​ക്ര​ട്ട​റി പി. ​കെ സ​തീ​ഷ് ബാ​ബു, വി.​എ​ൻ സ​ജീ​വ​ൻ, വി​ജി മു​ര​ളീ​ധ​ര​ൻ, സി​ന്ധു നീ​ലാം​ബ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogspublic safetyAnimal
News Summary - Stray Dogs Fed by Private Individual Pose a Threat, Says Residents Trust
Next Story