സ്പിരിറ്റ് കടത്ത്: രണ്ടാം പ്രതി അറസ്റ്റിൽ
text_fieldsഷൈജു
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ബൈപാസിൽ തൃശൂർ റൂറൽ ജില്ല ഡാൻസാഫ് സംഘവും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് കാറിൽ കടത്തുകയായിരുന്ന 500 ലിറ്ററോളം സ്പിരിറ്റ് പിടിച്ച കേസിലെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു. കടമേരി കക്കാട്ട് പൊയിൽ ഷൈജുവിനെയാണ് (43) കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതിയെ സ്പിരിറ്റ് സൂക്ഷിച്ചിരുന്ന ആലുവ എടയപ്പുറത്ത് എത്തിച്ച് തെളിവെടുത്തു. ഒന്നാം പ്രതി അന്തിക്കാട് കട്ടപ്പുറത്ത് സുനിലിനെ (35) കഴിഞ്ഞ ഫെബ്രുവരി 11ന് സ്പിരിറ്റുമായി പിടികൂടിയിരുന്നു. ഇരുവരും ആലുവയിലെ വാടകവീട് കേന്ദ്രീകരിച്ച് സ്പിരിറ്റ് കച്ചവടം നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.ഐമാരായ മുഹമ്മദ് സിയാദ്, ജോസി, എസ്.സി.പി.ഒ ജെമേഴ്സൺ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ആലുവ എടയപ്പുറത്ത് വീട് വാടകക്ക് എടുത്ത് കന്നാസുകളിൽ സ്പിരിറ്റ് നിറച്ച് കാറിൽ കയറ്റിയത് ഷൈജുവാണ്. ഇയാൾ ആലുവ ഈസ്റ്റ്, ഏലൂർ സ്റ്റേഷനുകളിലും സ്പിരിറ്റ് കടത്തിയ കേസുകളിൽ പ്രതിയാണ്.