ശിവദാസന്റെ പൊട്ടുകക്കിരി പാടത്തെ വിഷുക്കാഴ്ചയായി പയർ വിപ്ലവം
text_fieldsപൊട്ടുകക്കിരി പാടത്ത് നിന്ന് കുറ്റിപ്പയർ വിളവെടുക്കുന്ന ശിവദാസൻ
കൊടുങ്ങല്ലൂർ: പൊട്ടുകക്കിരി പാടത്ത് നിന്ന് കുറ്റിപ്പയർ വിളവെടുത്ത് കൊടുങ്ങല്ലൂർ തണ്ടാംകുളം പി.വി. ശിവദാസന്റെ കർഷക മാഹാത്മ്യം തുടരുന്നു. വിളവെടുപ്പിന്റെ ആഹ്ലാദം ഒഴിയാത്ത ശിവദാസന്റെ കൃഷിയിടത്തിലെ ഇത്തവണത്തെ വിഷുക്കാഴ്ച സമൃദ്ധമായ കുറ്റിപ്പയറായിരുന്നു.
കൊടുങ്ങല്ലൂരിന്റെ തനത് വിളയായ പൊട്ടുകക്കിരി പൊട്ടിച്ചു തീരും മുമ്പാണ് നല്ലയിനം കുറ്റിപ്പയർ മികച്ച വിളവെടുത്തത്. കാർഷിക സാങ്കേതിക ഭാഷയിൽ ‘റിലേ ക്രോപ്സ്’ ആയാണ് പൊട്ടുകക്കിരി സമൃദ്ധമായി വിളവെടുക്കുന്നതിനിടയിൽ തന്നെ അതേ പാടത്ത് പയർ വിത്തിട്ടത്. ഇതോടെ പൊട്ടുകക്കിരിപ്പാടം പയർ പാട കാഴ്ചയിലേക്ക് വഴിമാറുകയായിരുന്നു.
കൂടെ ടിഷ്യൂ കൾചർ വാഴയുമുണ്ട്. അടുത്ത ഊഴം പച്ചക്കറി കൃഷിയാണ്. മറ്റു ബിസിനസുകൾ ഉണ്ടെങ്കിൽ പോലും മണ്ണിലിറങ്ങി പണിയെടുക്കാനും കാർഷികവൃത്തിയോടും ശിവദാസന് വല്ലാത്ത അഭിനിവേശമാണ്. അതിന്റെ പ്രതിഫലനം കൃഷിയിടത്തിലുമുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠനസംഘം പൊട്ടുകക്കിരിയെ കുറിച്ച് പഠിക്കാനെത്തിയത് ശിവദാസന്റെ പാടത്തായിരുന്നു. കൊടുങ്ങല്ലൂർ കൃഷി ഭവന്റെ സഹായവും ഇദ്ദേഹത്തിന് ലഭിക്കാറുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

