Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightയാ​ത്ര​ക്കാ​രി​യു​ടെ...

യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​യും പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ - എ​റി​യാ​ട് റോ​ഡി​ൽ ത​ണ്ടാം​കു​ള​ത്ത് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. ക​യ്പ​മം​ഗ​ലം കോ​ഴി​ശ്ശേ​രി ക​ണ്ണ​ന്റെ ഭാ​ര്യ ല​യ​യു​ടെ ഏ​ഴ് പ​വ​ൻ മാ​ല ക​വ​ർ​ന്ന കേ​സി​ൽ മ​ണ്ണാ​റ​ശ്ശാ​ല സ്വ​ദേ​ശി ത​റ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (32) കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ ഇ.​ആ​ർ ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി കൊ​ല്ലം അ​ഞ്ചാ​ലം​മൂ​ട് സ്വ​ദേ​ശി കൊ​ച്ച​ഴി​യ​ത്ത് പ​ണ​യി​ൽ വീ​ട്ടി​ൽ ശ​ശി​യെ (48) നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 14നാ​ണ് കേസിനാസ്പദമായ സംഭവം. ആ​നാ​പ്പു​ഴ​യി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ക്ക​ളോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്നു ല​യ. മോ​ട്ടോ​ർ ബൈ​ക്കി​ൽ ഇ​വ​രെ പി​ന്തു​ട​ർ​ന്നെ​ത്തി​യാ​ണ് മാ​ല ക​വ​ർ​ന്ന​ത്. എ​സ്.​ഐ ഹെ​റാ​ൾ​ഡ് ജോ​ർ​ജ്, എ​സ്.​സി.​പി.​ഒ.​മാ​രാ​യ ഗി​രീ​ഷ്, സി.​ടി രാ​ജ​ൻ എ​ന്നി​വ​ർ പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarreststealing case
News Summary - Second accused arrested in case of stealing necklace
Next Story