സ്കൂട്ടറുകൾ തീയിട്ട നിലയിൽ രാഷ്ട്രീയപ്രേരിതമല്ലെന്ന് ഉടമ
text_fieldsകൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ആലയിൽ വീണ്ടും അക്രമം. ബിജെപി പ്രവർത്തകെൻറ സ്കൂട്ടറുകൾ തീവെച്ച് നശിപ്പിച്ചനിലയിൽ കണ്ടെത്തി. ആല, കളരിപ്പറമ്പ് സ്വദേശി ചുള്ളി പറമ്പിൽ മഹേഷിെൻറ രണ്ട് ആക്ടിവ സ്കൂട്ടറുകളാണ് കത്തിച്ചത്. പുലർച്ച രണ്ടോടെയായിരുന്നു സംഭവം.
തീയാളുന്നതുകണ്ട അയൽവാസികൾ മഹേഷിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. മുറ്റത്ത് വെച്ചിരുന്ന സ്കൂട്ടറുകൾ അൽപം ദൂരെ കൊണ്ടുപോയിവെച്ചാണ് തീയിട്ടത്. സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്ന് മഹേഷ് പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കാർക്കിടയിൽ ഭിന്നത നിലനിന്നിരുന്നു. ബി.ജെ.പി പ്രവർത്തകർ അംഗങ്ങളായ വിവേകാനന്ദ സമിതിയിൽനിന്ന് മഹേഷിനെ പുറത്താക്കിയിരുന്നു. മതിലകം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചു.