മുന്തിരിത്തോപ്പായി; സലീഷിെൻറ വീട്ടുമുറ്റം
text_fieldsസലീഷും കുടുംബവും മുന്തിരി വള്ളികൾക്കിടയിൽ
കൊടുങ്ങല്ലൂർ: സലീഷിെൻറ വീട്ടുമുറ്റത്ത് ഇത് മുന്തിരിക്കുലകൾ വിളഞ്ഞിടും കാലം. മനസ്സുവെച്ചാൽ കൊടുങ്ങല്ലൂരിെൻറ മണ്ണും മുന്തിരിക്ക് പാകമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പെയിൻറിങ് തൊഴിലാളിയും കുടുംബവും.
കൊടുങ്ങല്ലൂർ എരിശ്ശേരിപ്പാലം മണ്ണാട്ടറ സലീഷിെൻറ വീട്ടിലാണ് മുന്തിരി കായ്ച്ചത്. മണ്ണുത്തിയിൽ നിന്നാണ് മുന്തിരിത്തൈ കൊണ്ടുവന്ന് നട്ടുവളർത്തിയത്.
രണ്ടര വർഷം മുമ്പ് നട്ട തൈ കഴിഞ്ഞ വർഷം മുതലാണ് കായ്ച്ചുതുടങ്ങിയത്. ഇക്കുറി വള്ളികൾ നിറയെ മുന്തിരി കായ്ച്ചിട്ടുണ്ട്. നാടൻ വളങ്ങൾക്കൊപ്പം ഐസും, തണുത്ത വെള്ളവും മുന്തിരിത്തൈക്ക് നൽകിയാണ് പരിചരണം. ഭാര്യ രജനിയും മക്കളും സലീഷിനൊപ്പം സഹായികളായുണ്ട്.
സലീഷും കുടുംബവും മുന്തിരി വള്ളികൾക്കിടയിൽ