Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്തപ്പുരയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച

text_fields
bookmark_border
അലമാരയിൽ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്
robbery
cancel

കൊടുങ്ങല്ലൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ചന്തപ്പുരയിൽ താമസിക്കുന്ന ചാലാന നിർമലയുടെ വീട്ടിലാണ് സംഭവം. ബ്യൂട്ടി പാർലർ ജീവനക്കാരിയായ നിർമല രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അടുക്കള വാതിൽ തുറന്ന നിലയിലും ജനലഴികൾ അകറ്റി മാറ്റിയ നിലയിലുമാണ്. അലമാരകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരയിൽ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - robbery on Chantapura-gold and money lost
Next Story