Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകോവിഡ് ബാധ രൂക്ഷം;...

കോവിഡ് ബാധ രൂക്ഷം; കൊ​ടു​ങ്ങ​ല്ലൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​ വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വ്

text_fields
bookmark_border
ksrtc
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​തി​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് വ​ൻ വ​രു​മാ​ന ന​ഷ്ടം. പ്ര​തി​ദി​നം 17 മു​ത​ൽ 19 വ​രെ സ​ർ​വി​സു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ ബ​സ് സ്റ്റേ​ഷ​നി​ൽ ക​ല​ക്ഷ​ൻ മൂ​ന്ന് ല​ക്ഷം വ​രെ​യാ​യി​രു​ന്നു. ഇ​താ​ക​ട്ടെ നേ​ർ പ​കു​തി​യാ​യി.

മി​ക​ച്ച ക​ല​ക്ഷ​ൻ ഉ​ണ്ടാ​യി​രു​ന്ന സ​ർ​വി​സു​ക​ളെ​യെ​ല്ലാം കോ​വി​ഡ് ഭീ​തി കാ​ര്യ​മാ​യി ബാ​ധി​ച്ചു. യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​താ​ണ് വ​രു​മാ​ന ഇ​ടി​വി​ന് കാ​ര​ണം. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​ണ് ബ​സു​ക​ളി​ൽ ഭേ​ദ​പ്പെ​ട്ട രീ​തി​യി​ൽ യാ​ത്ര​ക്കാ​രു​ള്ള​ത്. സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ ഇ​ത​ര മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന അ​ത്യാ​വ​ശ്യ​ക്കാ​ർ മാ​ത്ര​മാ​ണ് ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് ന​ട​ത്തി​യി​രു​ന്ന ടൂ​റി​സ്റ്റ് സ​ർ​വി​സു​ക​ളി​ൽ​നി​ന്ന് പ്ര​തി​മാ​സം ഒ​രു ല​ക്ഷ​ത്തി​ലേ​റെ​യാ​യി​രു​ന്നു വ​രു​മാ​നം.

അ​താ​ക​ട്ടെ, തീ​ർ​ത്തും ഇ​ല്ലാ​താ​യി. ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളെ​യും എ​റ​ണാ​കു​ളം - ഗു​രു​വാ​യൂ​ർ റൂ​ട്ടി​ൽ വി​ടു​ന്ന വ​ണ്ടി​ക​ളെ​യും ഒ​രു​പോ​ലെ ക​ല​ക്ഷ​ൻ കു​റ​വ് ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സി​നാ​യി​രു​ന്നു മു​ന്തി​യ ക​ല​ക്ഷ​ൻ. പ്ര​തി​ദി​നം 35,000 രൂ​പ വ​രെ കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് 25,000 രൂ​പ​യി​ൽ താ​ഴെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വ​ര​വ്.

ന​ല്ല​പോ​ലെ ആ​ളു​ണ്ടാ​യി​രു​ന്ന ശി​വ​ഗി​രി മ​ഠം സ​ർ​വി​സി​ൽ​നി​ന്ന് 25,000 വ​രെ​യാ​യി​രു​ന്നു പ്ര​തി​ദി​ന വ​ര​വ്. അ​തി​പ്പോ​ൾ 12,000ത്തി​ലേ​ക്ക് താ​ഴ്ന്നു. കു​മ​ളി സ​ർ​വി​സി​ൽ 26,000 വ​രെ ക​ല​ക്ഷ​ൻ കി​ട്ടി​യി​രു​ന്ന​ത് പ​കു​തി​യി​ൽ താ​ഴെ​യാ​യി. മൂ​ന്നാ​ർ, കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വി​സു​ക​ൾ​ക്കും 'കോ​വി​ഡ് ബാ​ധ​യേ​റ്റു'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc revenueksrtcCovid 19
News Summary - revenue decreased in kodungallur ksrtc due to covid 19
Next Story