Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഅകറ്റുന്ന യന്ത്രത്തിന്...

അകറ്റുന്ന യന്ത്രത്തിന് പുരസ്കാരം അടുത്ത്

text_fields
bookmark_border
award for invent a social distance alert device
cancel
camera_alt

മു​ഹ​മ്മ​ദ് ഹാ​ഫി​സ് ഷാ​ർ​ജ പൊ​ലീ​സ് മേ​ധാ​വി​യി​ൽ​നി​ന്ന് സ​മ്മാ​നം സ്വീ​ക​രി​ക്കു​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക അ​ക​ലം ഓ​ർ​മി​പ്പി​ക്കു​ന്ന ഉ​പ​ക​ര​ണം നി​ർ​മി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യി വി​ദ്യാ​ർ​ഥി​ക്ക് ഷാ​ർ​ജ​യി​ൽ സ​ർ​ക്കാ​ർ​ത​ല അം​ഗീ​കാ​രം. കൊ​ടു​ങ്ങ​ല്ലൂ​രി​ന​ടു​ത്ത് എ​ട​വി​ല​ങ്ങ് വെ​ഴ​വ​ന വ​ല്ല​ത്തു​പ​ടി വി.​എം. യ​ഹി​യ - ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹാ​ഫി​സാ​ണ് അ​വാ​ർ​ഡി​ന്​ അ​ർ​ഹ​നാ​യ​ത്. ഷാ​ർ​ജ പൊ​ലീ​സ് തി​ര​ഞ്ഞെ​ടു​ത്ത ഈ ​പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ പ്രോ​ജ​ക്ട് മൂ​ന്ന്​ ല​ക്ഷം രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ര​സ്ഥ​മാ​ക്കി.

മെ​ഷീ​ന​റി​യും കോ​ഡി​ങ്ങും സ​മ​ന്വ​യി​പ്പി​ച്ച ഉ​പ​ക​ര​ണം സെ​ൻ​സ​ർ മോ​ഡ​ലി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. സാ​മൂ​ഹി​ക അ​ക​ലം എ​ത്ര വേ​ണ​മെ​ന്ന് 'സോ​ഷ്യ​ൽ ഡി​സ്​​റ്റ​ൻ​സി​ങ് റി​മൈ​ൻ​ഡ​ർ' (എ​സ്.​ഡി.​ആ​ർ) എ​ന്ന ഇൗ ​ഉ​പ​ക​ര​ണ​ത്തി​ൽ ക്ര​മീ​ക​രി​ക്കാം. അ​തി​ന​നു​സ​രി​ച്ച് ആ​ളു​ക​ളോ​ട് അ​ടു​ത്ത് വ​രു​​േ​മ്പാ​ൾ 'ബീ​പ്' ശ​ബ്​​ദ​മു​ണ്ടാ​ക്കി എ​സ്.​ഡി.​ആ​ർ ഓ​ർ​മി​പ്പി​ക്കും. ഷാ​ർ​ജ പൊ​ലീ​സ് കോ​വി​ഡ് ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ എ​സ്.​ഡി.​ആ​റി​ന് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു.

ഏ​ഷ്യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രൈ​വ​റ്റ് സ്കൂ​ൾ അ​ൽ ദ​ഫ്റാ റീ​ജ്യ​ണി​ലെ മ​ദീ​ന​ത് സാ​യി​ദ് ശാ​ഖ​യി​ൽ വി​ദ്യാ​ർ​ഥി​യാ​ണ് ഈ ​പ്ര​തി​ഭ. പു​ര​സ്കാ​രം ഷാ​ർ​ജ പൊ​ലീ​സ് ത​ല​വ​ൻ മേ​ജ​ർ ജ​ന​റ​ൽ സെ​യ്ഫ് സെ​റി അ​ൽ ഷം​സി​യി​ൽ​നി​ന്ന് മു​ഹ​മ്മ​ദ് ഹാ​ഫി​സ് ഏ​റ്റു​വാ​ങ്ങി.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ണ്ഡം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​ഉ​പ​ക​ര​ണം ശ​ബ്​​ദ​മു​ണ്ടാ​ക്കും. ഐ.​ഡി കാ​ർ​ഡി​െൻറ വ​ലു​പ്പ​ത്തി​ലു​ള്ള ഇൗ ​ഉ​പ​ക​ര​ണം പ​ത്ത് മി​നി​റ്റു​കൊ​ണ്ട് നി​ർ​മി​ക്കാം. സ്കൂ​ളി​ലെ സ്​​റ്റീം ഫെ​സ്​​റ്റാ​ണ് ഹാ​ഫി​സി​ന് ഇ​ത്ത​ര​മൊ​രു ഉ​പ​ക​ര​ണം ഉ​ണ്ടാ​ക്കാ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​തെ​ന്നും എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കു​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളും ഈ ​മ​ല​യാ​ളി​യാ​ണെ​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ബ​ന്ധു​വാ​യ കെ.​എ. സീ​ന പ​റ​ഞ്ഞു.

പി​താ​വ് മ​ദീ​ന​ത് സാ​യി​ദി​ൽ ബ​സ് സ്​​റ്റേ​ഷ​നി​ൽ ഡ്രൈ​വ​റാ​ണ്. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ് ഇ​സാ​നും അ​വി​ടെ വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InventionSocial distance
News Summary - Recognition for a student who invents a device that reminds of social distance
Next Story