ജന്മനാടിന്‍റെ ഹൃദയവായ്പ് ഏറ്റുവാങ്ങി ഡോ. ഫസൽ ഗഫൂർ
text_fieldsഡോ. ഫസൽ ഗഫൂർ ജന്മനാടിന്‍റെ സ്വീകരണം ഏറ്റുവാങ്ങുന്നു
കൊടുങ്ങല്ലൂർ: എം.ഇ.എസിന്‍റെ പ്രസിഡന്‍റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ. ഫസൽ ഗഫൂറിന് ജന്മനാടായ കൊടുങ്ങല്ലൂർ പ്രൗഢോജ്ജ്വല സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പ്രവേശനത്തിലും ജാതി മത വേർതിരിവില്ലാത്ത നിലപാട് ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണ് എം.ഇ.എസ് മറ്റ് സംഘടനകളിൽ നിന്ന് വ്യത്യസ്തമാവുന്നതും പൊതു സ്വീകാര്യത നേടുന്നതുമെന്നും അതിന് നേതൃത്വം നൽകുന്ന ഡോ. ഫസൽ ഗഫൂർ ജനകീയനാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജന. സെക്രട്ടറി പ്രഫ. കടവനാട് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ. വി.ആർ. സുനിൽ കുമാർ, റോജി എം. ജോൺ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് മാസ്റ്റർ, കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ജയരാജ് വാര്യർ, എ.എ. മുഹമ്മദ് ഇക്ബാൽ, പി.എസ്. മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. പി.എ. ഫസൽ ഗഫൂർ മറുപടി പ്രസംഗം നടത്തി.