Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 4:24 PM GMT Updated On
date_range 15 Feb 2021 4:24 PM GMTകൊടുങ്ങല്ലൂരിൽ പൈപ്പ് പൊട്ടൽ; ഇലക്ടിക്ക് പോസ്റ്റിന്‍റെ ഉയരത്തിൽ വെള്ളം ചീറ്റി
text_fieldsbookmark_border
കൊടുങ്ങല്ലുർ: കൊടുങ്ങല്ലൂരിൽ അസാധാരണ പൈപ്പ് പൊട്ടൽ. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഇലക്ടിക്ക് പോസ് റ്റോളം ഉയരത്തിൽ അതിശക്തമായി ശുദ്ധജലം പുറത്തേക്ക് തള്ളിയത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് പൊട്ടലുണ്ടായത്.
പുല്ലൂറ്റ് നാരായണമംഗലം ടാങ്കിൽ നിന്ന് കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് കുടിവെളളം വിതരണം ചെയ്യുന്ന 450 എം.എം പൈപ്പ് കെ.കെ.ടി.എം കോളജ് സ്റ്റോപ്പിലെ വാൽവിലൂടെയാണ് വെള്ളം പുറത്തേക്ക് തള്ളിയത്.
വെള്ളം ഉയർന്ന് പൊങ്ങി നിലം പതിക്കാൻ തുടങ്ങിയതോടെ ഒരു വേള റോഡ് വഴിയുള്ള ഗതാഗതം പോലും പ്രയാസകരമാകുകയുണ്ടായി. നിറഞ്ഞ് നിന്ന ജലസംഭരണിയിലെ വെള്ളം മുഴുവൻ പുറത്തേക്ക് ഒഴുകിയതിന് ശേഷമാണ് ഗതാഗതം സുഗമമായത്. ചൊവ്വാഴ്‌ച അറ്റകുറ്റപണി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കെ.കെ.ടി.എം കോളജ് സ്റ്റോപ്പിൽ പൈപ്പ് പൊട്ടി ശുദ്ധജലം പുറത്തേക്ക് തള്ളുന്നു.
Next Story