പെട്രോൾ പമ്പ് കവർച്ച: മൂന്നുപേർ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പെട്രോൾ പമ്പ് കവർച്ച നടത്തിയ സംഘത്തിലെ മൂന്നുപേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മൻസിലിൽ മസൂദ് (26), ബിലാൽ നഗറിൽ മുഹമ്മദ് അമീർ (21), മുളിയാർ പവ്വൗൽ ദേശം അക്വാലി വീട് അലി അഷ്കർ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രധാന സൂത്രധാരൻ കാസർകോട് സ്വദേശി സാബിതിനെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
മസൂദിെൻറ പേരിൽ വിവിധ ജില്ലകളിലായി എട്ടും അലി അഷ്കറിെൻറ പേരിൽ അഞ്ചും അമീറിെൻറ പേരിൽ രണ്ടും കേസ് നിലവിലുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പടാകുളം ബൈപാസിലെ പെട്രോൾ പമ്പിലും കയ്പമംഗലം അറവുശാല പെട്രോൾ പമ്പിലും ചുരുങ്ങിയ ഇടവേളക്കിടെ നടന്ന കവർച്ചകളുടെ പശ്ചാത്തലത്തിൽ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെൻറ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂർ, അങ്കമാലി ബാങ്ക് ജങ്ഷൻ, കോതകുളങ്ങര, കാസർകോട് വിദ്യാനഗർ െപാലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ നടന്ന കവർച്ചകളിലും പ്രതികളുടെ അറസ്റ്റോടെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.
എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ ജോലിക്കെന്ന വ്യാേജനെ താമസിച്ച് രാത്രി മോഷണത്തിനിറങ്ങുകയാണ് സംഘത്തിെൻറ രീതി. കൊടുങ്ങല്ലൂരിന് സമാനമായ കവർച്ച നടന്ന എറണാകുളം ജില്ലയിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോണും അന്വേഷണത്തിന് സഹായകമായി. എറണാകുളം, തൃശൂർ ജില്ലകളിലായി ഇരുനൂറോളം സി.സി.ടി.വി ദൃശ്യങ്ങളും അമ്പതിനായിരത്തോളം ഫോൺകോളുകളും സൈബർ സെല്ലിെൻറ സഹായത്തോടെ പരിശോധിച്ചതായി പൊലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജ് ജോസ്, കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജൻ, എസ്.ഐ ഇ.ആർ. ബൈജു, അഡീഷനൽ എസ്.ഐമാരായ ബസന്ത്, അജാസുദ്ദീൻ, എ.എസ്.ഐമാരായ മുഹമ്മദ് സിയാദ്, ഉല്ലാസ്, എസ്.സി.പി.ഒമാരായ ഗോപകുമാർ, സുമേഷ്, ബിജു, സുനിൽ ലവകുമാർ, ചഞ്ചൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.