ജമ്മു കശ്മീരിലെ ജനപ്രതിനിധികൾ ചേരമാൻ മസ്ജിദ് സന്ദർശിച്ചു
text_fieldsജമ്മു കശ്മീരിലെ പ്രാദേശിക ഭരണകൂട ജനപ്രതിനിധികൾ ചേരമാൻ പള്ളി സന്ദർശിച്ചപ്പോൾ
മേത്തല: ജമ്മു കശ്മീരിലെ പ്രാദേശിക ഭരണകൂട ജനപ്രതിനിധികൾ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ചു.
തൃശൂർ കിലയിൽ നടക്കുന്ന സപ്തദിന പരിശീലന ക്യാമ്പിനെത്തിയ 32 അംഗ സംഘമാണ് ചേരമാൻ പള്ളി സന്ദർശിച്ചത്. ജമ്മു കശ്മീരിലെ വിവിധ ബ്ലോക്ക് ഡെവലപ്മെൻറ് കൗൺസിലുകളിലെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.
കില ഫാക്കൽറ്റി പി.ബി. രാമകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘത്തെ ചേരമാൻ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.