ചേരമാൻ ജുമാമസ്ജിദ് പുനരുദ്ധാരണത്തിന് ഒരു കോടി
text_fieldsമേത്തല: മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ നടക്കുന്ന പുനരുദ്ധാരണ പ്രവൃത്തികൾക്ക് സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. പള്ളിയുടെ ചുറ്റുമതിൽ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനുമാണ് ധനസഹായം ലഭ്യമായതെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ അറിയിച്ചു.
ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ മസ്ജിദ് മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ പള്ളിയുടെ മുഴുവൻ തനിമയും നിലനിർത്തി പുനർനിർമിക്കുന്ന ജോലി പൂർത്തിയായിരുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സാങ്കേതിക തടസ്സം മൂലം നടന്നില്ല.
പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ സ്ഥിതിക്ക് എത്രയും വേഗം ഉദ്ഘാടനം നടക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് അറിയിച്ചു.