Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightപുതുവത്സരാഘോഷം:...

പുതുവത്സരാഘോഷം: കൊടുങ്ങല്ലൂരിൽ 50 കേസുകൾ

text_fields
bookmark_border
പുതുവത്സരാഘോഷം: കൊടുങ്ങല്ലൂരിൽ 50 കേസുകൾ
cancel

കൊടുങ്ങല്ലൂർ: പുതുവത്സരാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് 50 കേസുകൾ രജിസ്റ്റർ ചെയ്തു.സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ അജിത്ത്, എൻ.പി. ബിജു, ഡി.എസ്. ആനന്ദ്, രവികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. മദ്യപിച്ച് വാഹനമോടിച്ച 28 പേർക്കെതിരെയും അമിതവേഗതയിൽ വാഹനമോടിച്ചതിന് 10 പേർക്കെതിരെയും കേസെടുത്തു.

കഞ്ചാവ് ഉപയോഗിച്ച ഒരാളെ പിടികൂടി. നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശംവെച്ചതിന് ഒരാൾക്കെതിരെയും പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് ശല്യം ഉണ്ടാക്കിയതിന് ഏഴുപേർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചവരുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശോധയുടെ ഭാഗമായി 114 വാഹനങ്ങൾക്ക് പിഴ ചുമത്തി.

Show Full Article
TAGS:New YearKodungallur
News Summary - New Year's Eve: 50 cases in Kodungallur
Next Story