Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഐശ്വര്യ കേരള യാത്ര...

ഐശ്വര്യ കേരള യാത്ര ബഹിഷ്കരിക്കാൻ എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് മുസ്​ലിം ലീഗ്​

text_fields
bookmark_border
ഐശ്വര്യ കേരള യാത്ര ബഹിഷ്കരിക്കാൻ എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് മുസ്​ലിം ലീഗ്​
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ബ​ഹി​ഷ്ക​രി​ക്കാ​ൻ മു​സ്​​ലിം ലീ​ഗ് എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

​ത്രിത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് യു.​ഡി.​എ​ഫ് സം​വി​ധാ​ന​ത്തി​ൽ ലീ​ഗി​നു​ള്ള​താ​ണ്. അ​വി​ടെ കോ​ൺ​ഗ്ര​സ് മ​ത്സ​ര രം​ഗ​ത്ത് വ​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ​രാ​തി​യി​ൽ സ്ഥ​ലം എം.​പി ബെ​ന്നി ബെ​ഹ​നാ​ൻ ഇ​ട​പെ​ട്ട് സ്ഥാ​നാ​ർ​ഥി​യോ​ട്​ പി​ന്മാ​റ​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ എ​റി​യാ​ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ തീ​രു​മാ​നം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് മു​സ്​​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തീ​രു​മാ​നി​ച്ചി​രു​ന്നു.

പ്ര​ശ്ന​ങ്ങ​ളി​ൽ ച​ർ​ച്ച​യോ പ​രി​ഹാ​ര​മോ ഇ​തു​വ​രെ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് എം.​എ. ഇ​സ്മാ​യി​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ജാ​ഥ ബ​ഹി​ഷ്ക്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ടി.​എ. നാ​സ​ർ, കെ.​കെ. സ​ലീം, എ​ൻ.​എ. നാ​സ​ർ, കെ.​കെ. മു​ഹ​മ്മ​ദ് സ​ഗീ​ർ, ഷ​രീ​ഫ് പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aishwarya Kerala Yatramuslim leagueeriyad
Next Story