ഓർമകളിൽനിന്നൊരു സംഗീത ആൽബവുമായി 'അസ്മാബിയൻസ്'
text_fieldsഓർമയുടെ ഇതളുകളുടെ പോസ്റ്റർ
കൊടുങ്ങല്ലൂർ: ആടിയുലയുന്ന കാറ്റാടി മർമരങ്ങൾക്കിടയിലെ ഓർമകളിൽനിന്നൊരു സംഗീത ആൽബവുമായി 'അസ്മാബിയൻസ് ++'. കലാലയ സൗഹൃദത്തിെൻറ ഊഷ്മളതയും പ്രണയവും വിരഹവും പ്രമേയമാകുന്ന ആൽബം 'ഓർമയുടെ ഇതളുകൾ' വെള്ളിയാഴ്ച പുറത്തിറങ്ങും. വൈകീട്ട് നാലിന് യൂട്യൂബിലാണ് പ്രകാശനം.
പി. വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളജിൽ 1970-'90കളിൽ പഠിച്ചിറങ്ങിയവർ അംഗങ്ങളായ 'അസ്മാബിയൻസ് ++ -" വാട്സ്ആപ് കൂട്ടായ്മയിൽനിന്നാണ് ഇതിെൻറ പിറവി. അണിയറയിലും അരങ്ങത്തും അവരുണ്ട്. ലോകത്തിെൻറ വിവിധ കോണുകളിലുള്ളവർ വാട്സ്ആപ് കൂട്ടായ്മയിലൂടെ ഒത്തുകൂടി പുറത്തിറക്കുന്ന ആദ്യ സംഗീത ആൽബമാകും ഇതെന്ന് അണിയറ ശിൽപികൾ കരുതുന്നു.
ഗാനരചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അസ്മാബിയൻസ് അംഗമായ കൊടുങ്ങല്ലൂർ മേത്തല ഗവ. യു.പി സ്കൂൾ അധ്യാപിക ജാസ്മിൻ കാവ്യയാണ്. ഹ്രസ്വ സിനിമകളുടെ സംവിധായികയും അഭിനേത്രിയുമാണ് ജാസ്മിൻ. മിക്സിങ് ആൻഡ് മാസ്റ്ററിങ്-വയലിനിസ്റ്റും സംഗീത സംവിധായകനുമായ ഷിമോൺ ജാസ്മിൻ റഷീദിേൻറതാണ് സംഗീതം.
ജാസ്മിൻ കാവ്യയുടെ മകനാണ് ഷിമോൺ. ആലാപനം യുവഗായകൻ ജോബൽ റോയ്. കൂട്ടായ്മ അംഗങ്ങളും മക്കളുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.