മന്ത്രിയുടെ സ്റ്റാഫ് നിയമനം: കൊടുങ്ങല്ലൂരിൽ ഡി.വൈ.എഫ്.െഎ നേതാക്കൾക്കെതിരെ സി.പി.എം നടപടി
text_fieldsകൊടുങ്ങല്ലൂർ: പുതിയ ഇടതുപക്ഷ സർക്കാർ അധികാരത്തിലേറ്റ ശേഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയിൽ നിന്നും നിശ്ചയിച്ച വ്യക്തിയെ ചൊല്ലിയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നടപടി.
ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ േബ്ലാക്ക് കമ്മിറ്റി അംഗങ്ങായ അഞ്ച് പേർക്കെതിരെയാണ് നടപടി. ഇവർ എല്ലാവരും സി.പി.എം അംഗങ്ങളുമാണ്. ഫേസ് ബുക്കിൽ വ്യാജ വിലാസം ഉണ്ടാക്കിയത് ഉൾപ്പെടെ ഗൗരവതരമായ കുറ്റം ചെയ്തതായി പാർട്ടി നേതൃത്വം വിലയിരുത്തിയ എസ്.എൻ. പുരം സ്വദേശികളായ രണ്ട് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്യാൻ തീരുമാനിച്ചതായി അറിയുന്നു.
എസ്.എഫ്.ഐ ജില്ല നേതാവ് ഉൾപ്പെടെ മൂന്നു പേരെ താക്കീതും ചെയ്യുകയുണ്ടായി. ആല മേഖലയിൽ സി.പി.ഐയിൽ നിന്ന് സി.പി.എമ്മിലെത്തിയ ഒരു വനിത നേതാവിെൻറ മകനെ മന്ത്രി എം.വി. ഗോവിന്ദെൻറ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പാർട്ടിയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത വ്യക്തിയെ നിയമിച്ചതിൽ കടുത്ത അതൃപ്തിയാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയിലെ ഒരു വിഭാഗം അംഗങ്ങൾ ഉൾപ്പെടെ പ്രകടിപ്പിച്ചത്.
ഡി.വൈ.എഫ്.ഐ വാട്സ്ആപ് ഗ്രൂപ്പിൽ നടന്ന അഭിപ്രായ പ്രകടനങ്ങൾ പുറത്തേക്കും എത്തിയിരുന്നു. ഇതിനിടെയാണ് ഏരിയ നേതൃത്വം നടപടിയുമായി മുന്നോട്ട് വന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ഫ്രാക്ഷനും വിളിച്ച് ചേർത്തിരുന്നു. ഇതേ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ജില്ല സെക്രേട്ടറിയറ്റിനും സംസ്ഥാന സെക്രേട്ടറിയറ്റിനും പരാതി അയച്ചതായും വിവരമുണ്ട്.