മെഡിക്കൽ ഷോപ് കവർച്ച; പിടിയിലായത് നാൽപതോളം കേസുകളിലെ പ്രതി
text_fieldsസിദ്ദീഖ്
കൊടുങ്ങല്ലൂർ: എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നാൽപതോളം മോഷണക്കേസുകളിൽ പ്രതിയായ ആലുവ തോട്ടുമുഖം സ്വദേശി പള്ളിക്കുന്നത്ത് സിദ്ദീഖിനെ കൊടുങ്ങല്ലൂർ സേവന മെഡിക്കൽ ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി ബസ് സ്റ്റാൻഡുകളിൽ എത്തി അർധരാത്രിക്കുശേഷം പരിസരത്തെ മെഡിക്കൽ ഷോപ്പുകളിലും മറ്റും മോഷണം നടത്തുകയാണ് ഇയാളുടെ രീതി. ചാലക്കുടി പൊലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ രണ്ടുവർഷത്തെ ശിക്ഷക്ക് ശേഷം പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളിൽ കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ, പറവൂർ സ്റ്റേഷൻ പരിധികളിൽ മെഡിക്കൽ ഷോപ്പുകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

