Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightമോഷ്​ടിച്ച...

മോഷ്​ടിച്ച ബൈക്കിലെത്തി കൈ ചെയിൻ പൊട്ടിച്ചയാളെ മണിക്കൂറുകൾക്കകം പിടികൂടി

text_fields
bookmark_border
sandeep
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: മോ​ഷ്​​ടി​ച്ച ബൈ​ക്കി​ലെ​ത്തി വ​ഴി​യാ​ത്ര​ക്കാ​ര​െൻറ സ്വ​ർ​ണ കൈ​ചെ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ത്ത​യാ​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​തി​ല​കം പൊ​ലീ​സ് പി​ടി​കൂ​ടി. വ​ട​ക്കേ​ക്ക​ര പ​ട്ട​ണം ക​വ​ല സ്വ​ദേ​ശി ശ​ങ്ക​രാ​യി​ത്ത​റ വീ​ട്ടി​ൽ സ​ന്ദീ​പി​നെ​യാ​ണ്​ (26) മ​തി​ല​കം എ​സ്.​എ​ച്ച്.​ഒ കെ.​സി. വി​നു​വും സം​ഘ​വും അ​റ​സ്​​റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ ശ്രീ​നാ​രാ​യ​ണ​പു​രം വൃ​ന്ദാ​വ​നി​ൽ വെ​ച്ചാ​ണ് സം​ഭ​വം.

പ​ടി​ഞ്ഞാ​റെ വെ​മ്പ​ല്ലൂ​ർ വൃ​ന്ദാ​വ​ൻ സ്വ​ദേ​ശി പ​ണി​ക്ക​വീ​ട്ടി​ൽ പ്ര​ണ​വ് (28) റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ സ​ന്ദീ​പ് വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ടു​ത്തെ​ത്തി കൈ​ചെ​യി​ൻ പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​തി​ല​കം സ്​​റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​യാ​ളെ ബൈ​ക്ക് സ​ഹി​തം പി​ടി​കൂ​ടി. ആ​ർ.​ആ​ർ.​ടി വ​ള​ണ്ടി​യ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ല​ഗോ​തു​രു​ത്തി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച കൈ ​ചെ​യി​ൻ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം, മോ​ഷ​ണം, ക​ഞ്ചാ​വ് എ​ന്നീ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് യു​വാ​വി​െൻറ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്.​ഐ​മാ​രാ​യ കെ.​ഒ. തോ​മ​സ്, ലാ​ൽ​സ​ൺ, ജി​ജി​ൽ, സി.​പി.​ഒ ഷി​ജു, മ​നോ​ജ്, ഹോം ​ഗാ​ർ​ഡ് അ​ൻ​സാ​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stolen bikeman caughtbracelet snatched
News Summary - man caught who came in stolen bike and snatched bracelet
Next Story