Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2021 7:50 AM GMT Updated On
date_range 14 Oct 2021 7:50 AM GMTവസ്തു വിൽക്കുന്നതിന് തടസ്സം നിൽക്കുന്നെന്ന്; അയൽവാസിയുടെ കൈ തല്ലിയൊടിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: അയൽക്കാരനെ മരവടി കൊണ്ട് ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റിൽ.മേത്തലപ്പാടം ചിത്തിര വളവ് ചെന്നറ വീട്ടിൽ സുനി (49) ആണ് അറസ്റ്റിലായത്. അയൽവാസിയായ കായപറമ്പിൽ ഹരിഹരെൻറ മകൻ അജിതൻ ആണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ 10നായിരുന്നു സംഭവം. വാങ്ങിയ വസ്തു വിൽക്കുന്നതിന് തടസ്സം നിൽക്കുന്നു എന്നാരോപിച്ചാണ് അയൽക്കാരനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.എസ്.ഐ കെ.എസ്. സൂരജ്, എ.എസ്.ഐമാരായ സിയാദ്, ഉല്ലാസ്, സി.പി.ഒമാരായ സുനിൽ കുമാർ, ഉണ്ണികൃഷ്ണൻ, ശരത്ത്ബാബു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story