പൊലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsമതിലകം: പൊലീസിനെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മതിലകം കൂളിമുട്ടം ഭജനമഠം കുരാംപുറത്ത് വീട്ടിൽ ഹരികൃഷ്ണനെയാണ് (25) മതിലകം ഇൻസ്പെക്ടർ കെ.സി. വിനുവും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് 6.30ഓടെ ഭജനമഠം ബീച്ചിലാണ് കേസിനാസ്പദമായ സംഭവം. ഇളയരാംപുരയ്ക്കൽ ജിജിയുടെ പരാതിയെ തുടർന്ന് കേസന്വേഷിക്കാൻ സി.ഐയും സംഘവും ഭജനമഠം ബീച്ചിലെത്തി പരാതിക്കാരനുമായി സംസാരിക്കുന്നതിനിടെ ഹരികൃഷ്ണൻ പൊലീസിനെ ആക്രമിച്ചെന്നാണ് കേസ്. സി.പി.ഒ അതുൽ, ഹോം ഗാർഡ് അൻസാരി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്ത് പൊലീസുകാരെ ദേഹോപദ്രവം ഏൽപിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.