പൊലീസിനെ കൈയ്യേറ്റം ചെയ്തയാൾ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: കേസ് അന്വേഷിക്കാൻ ചെന്ന പൊലീസിന് നേരെ കൈയ്യേറ്റം നടത്തിയ പ്രതി അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പ്രതിയായയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ.പുരം 25-ാംകല്ലിന് പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന കൂരിക്കുഴി തിണ്ടിക്കൽ ഹസീബ്(25) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
താമസ സ്ഥലത്ത് സഹോദരനുമായി ഇയാൾ തല്ലുണ്ടാക്കിയതിനെക്കുറിച്ച് വിവരമറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കൈയ്യേറ്റം ഇയാൾ പൊലീസ് ജീപ്പിന്‍റെ ഏരിയലും നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഈ രണ്ട് സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതിക്കെതിരെ കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പ്രദേശവാസികൾ മതിലകം പൊലീസിൽ ഭീമ ഹർജി നൽകിയിട്ടുണ്ട്. നേരത്തേ മതിലകം പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസിലും, ഇടുക്കി കാണിയാർ സ്റ്റേനിൽ രണ്ട് മോഷണ കേസിലും ഇയാൾ പ്രതിയാണെന്നും മതിലകം എസ്.ഐ. വിമൽ പറഞ്ഞു.