കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് അങ്കണത്തിൽ പ്രതിഷേധ സംഗമം
text_fieldsകൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ സംസാരിക്കുന്നു.
മേത്തല: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് കേരളത്തിൻ്റെ മണ്ണിൽ വിത്ത് വിതച്ച മലബാർ വിപ്ലവത്തെയും രക്തസാക്ഷികളെയും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തെ മതേതര സമൂഹം ചെറുക്കുമെന്ന് കൊടുങ്ങല്ലൂരിൽ നടന്ന പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ മുസ് ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദിൽ നടന്ന യോഗത്തിൽ മഹല്ല് പ്രസിഡൻ്റ് ഡോ. പി.എ മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.എസ് കൈസാബ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പി സുഭാഷ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.എം മൊഹിയുദ്ദീൻ, മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് യൂസഫ് പടിയത്ത്, വി. മനോജ് മാസ്റ്റർ, മഹല്ല് ഖത്തീബ് ഡോ, സലിം നദ് വി, മഹല്ല് സെക്രട്ടറി എസ്.എ അബ്ദുൽ കയ്യും, ഡോ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.