ഇഫ്താറിൽ വോട്ടുതേടി ബെന്നി ബെഹനാൻ
text_fieldsയു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ കോട്ടപ്പുറം ചന്തയിൽ വോട്ട് തേടുന്നു
കൊടുങ്ങല്ലൂർ: യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ കൊടുങ്ങല്ലൂരിൽ പ്രചാരണം ശക്തമാക്കി. തിങ്കളാഴ്ച രാവിലെ 7.30 കോട്ടപ്പുറം മാർക്കറ്റിൽ എത്തിയ അദ്ദേഹം നേതാക്കൾക്കൊപ്പം കച്ചവട സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിച്ചു. തൊഴിലാളികൾ, കച്ചവടക്കാർ എന്നിവരുമായി സ്ഥാനാർഥി ആശയ വിനിമയം നടത്തി.
പ്രധാന ദേവാലയങ്ങളിലും ബാങ്കുകളിലും കോൺവെന്റുകളിലും സന്ദർശിച്ചു. പുത്തൻചിറ, വെള്ളാങ്കല്ലൂർ, മേത്തല, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥിയുടെ പര്യടനം വൈകിട്ട് കൊടുങ്ങല്ലൂർ എ.ഐ.ടി ജുമാമസ്ജിദിൽ നോമ്പുതുറയോടെ സമാപിച്ചു.
യു.ഡി.എഫ് നേതാക്കളായ ടി.എം. നാസർ, അഡ്വ. വി.എം. മൊഹിയുദ്ദീൻ, ഇ.എസ്. സാബു, വി.എം. ജോണി, മണ്ഡലം ചെയർന്മാരായ കെ.എൻ. സജീവൻ, എ. ചന്ദ്രൻ, സേവ്യർ പങ്കേത്ത്, പി.വി. രമണൻ, കൺവീനർമാരായ സനിൽ സത്യൻ, വി.എ. നദീർ, ഇ.ഐ. നജാഹ്, എ.പി. സോണി, എം.എ. മുസമ്മിൽ, ജോപ്പി മങ്കിടിയാൻ, ശശികുമാർ ഇടപ്പുഴ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

