എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തകർത്ത സംഭവം; അഞ്ച് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: അഴീക്കോട് മരപ്പാലം സെൻററിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ആക്രമിച്ച് തകർത്ത കേസിൽ കൊടുങ്ങല്ലൂർ പൊലീസ് അഞ്ച് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
അഴീക്കോട് മരപ്പാലം സ്വദേശികളായ കായിപറമ്പിൽ വിവേക് (27), പാലക്കപറമ്പിൽ സന്തോഷ് (33), വലിയപറമ്പിൽ ശരത് (22), ഊർക്കോലിൽ അക്ഷയ് (22), ഈർക്കോലിൽ ഷിനോജ് (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ പി.കെ. പത്മരാജനും സബ് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. അസീമിെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും അതിലുണ്ടായിരുന്ന ടി.വി, ഫർണിച്ചർ, ബോർഡുകൾ എന്നിവ തകർത്തത്.
തുടർന്ന് പ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിക്കുകയും സ്തൂഭങ്ങൾ തകർക്കുകയും ചെയ്തെന്നാണ് കേസ്. പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.