കൊടുങ്ങല്ലൂർ ക്ഷേത്രാങ്കണത്തിൽ ഇനി കരനെൽ വിളയും
text_fieldsകൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്ര അങ്കണത്തിലെ കരനെൽ കൃഷിയുടെ വിത്തിറക്കൽ മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറയ്ക്കും പുത്തരി നിവേദ്യത്തിനുമുള്ള നെല്ലിനായി കരനെൽ വിത്തിറക്കി. ഹരിത ക്ഷേത്രം പദ്ധതിയുടെ ഭാഗമായുള്ള കൃഷിയിറക്കൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വി.ആർ. സുനിൽ കുമാർ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വി. നന്ദകുമാർ, അംഗം എം.ജി. നാരായണൻ, ദേവസ്വം അസി. കമീഷണർ സുനിൽ കർത്ത, കൃഷി ഓഫിസർ എം.കെ. ഉണ്ണി, ദേവസ്വം മാനേജർ എം.ആർ. മിനി, ഇറ്റിത്തറ സന്തോഷ്, വി. ഉണ്ണികൃഷ്ണൻ, പി.ജി. യതീശൻ, സുന്ദരേശൻ എന്നിവർ പങ്കെടുത്തു.