Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊടുങ്ങല്ലൂർ നഗരസഭ:...

കൊടുങ്ങല്ലൂർ നഗരസഭ: അടുത്ത സാമ്പത്തിക വർഷം 23 കോടിയി​ലേറെ രൂപയുടെ പദ്ധതികൾ

text_fields
bookmark_border
kodungallur corporation
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ന​ട​പ്പാ​ക്കാ​ൻ 23,16,32500 രൂ​പ​യു​ടെ വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ വി​ക​സ​ന സെ​മി​നാ​ർ തീ​രു​മാ​നി​ച്ചു.

ഭൂ​ര​ഹി​ത​രാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് വെ​ച്ച് ന​ൽ​കാ​ൻ ര​ണ്ടു​കോ​ടി 45 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തും. പ​ട്ടി​ക​ജാ​തി വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് 2,23,91000 രൂ​പ​യും ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​യി മൂ​ന്നു കോ​ടി 31 ല​ക്ഷം രൂ​പ​യു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റോ​ഡ് ഫ​ണ്ട് പ​ദ്ധ​തി​യി​ൽ നാ​ലു കോ​ടി 13 ല​ക്ഷം രൂ​പ​യും നോ​ൺ റോ​ഡ് വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു കോ​ടി 59 ല​ക്ഷം രൂ​പ​യും ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു.

ന​ഗ​ര​ത്തി​ൽ ആ​ധു​നി​ക മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ് സി​സ്റ്റം സ്ഥാ​പി​ക്കും. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും അ​രാ​കു​ളം വൃ​ത്തി​യാ​ക്കി ന​വീ​ക​രി​ച്ച് പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ കൂ​ടി സ്ഥാ​പി​ക്കു​ക​യും ചെ​യ്യും.

പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി ഡി​ജി​റ്റ​ൽ ബോ​ർ​ഡു​ക​ൾ നി​ർ​മി​ക്ക​ൽ, പി.​ഭാ​സ്ക​ര​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സോ​ളാ​ർ പ​ദ്ധ​തി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും അ​ടു​ത്ത​വ​ർ​ഷം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ൻ ടി.​കെ. ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​സ്. ദി​ന​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​സ്. കൈ​സാ​ബ്, എ​ൽ​സി പോ​ൾ, ഒ.​എ​ൻ. ജ​യ​ദേ​വ​ൻ, ഷീ​ല പ​ണി​ക്ക​ശ്ശേ​രി, മു​ൻ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ, കെ.​എം. ബേ​ബി, കൗ​ൺ​സി​ല​ർ ര​ശ്മി ബാ​ബു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. വൃ​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsKodungallur Municipal Corporation
News Summary - Kodungallur Municipal Corporation- More than 23 crore projects in the next financial year
Next Story