കൊടുങ്ങല്ലൂർ ബൈപാസ്; സർവിസ് റോഡിൽ വെള്ളക്കെട്ട്
text_fieldsമഴ ശക്തമായതോടെ വെള്ളം നിറഞ്ഞ കൊടുങ്ങല്ലൂർ ബൈപാസിലെ സർവിസ് റോഡ്
കൊടുങ്ങല്ലൂർ: ബൈപാസ് സർവിസ് റോഡിലെ വെള്ളക്കെട്ടും തകർച്ചയും കാരണം യാത്രക്കാർ ദുരിതത്തിൽ. താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് സർവിസ് റോഡിനോട് ചേർന്ന കാനയുടെ അശാസ്ത്രീയ നിർമാണമാണ് വെള്ളക്കെട്ടിന് കാരണം. നഗരസഭ ആരോഗ്യ വിഭാഗം തൊഴിലാളികൾ പലതവണ ശ്രമിച്ചിട്ടും വെള്ളക്കെട്ട് പരിഹരിക്കാനായിട്ടില്ല. റോഡ് തകർച്ചയും വെള്ളക്കെട്ടും കാരണം നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
ദേശീയപാത അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സി.ഐ ഓഫിസ് സിഗ്നൽ ജങ്ഷനിൽ മേൽപാലം നിർമിക്കണമെന്നും ഇക്കാര്യത്തിൽ കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ വികാരം മാനിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. എൽ.സി സെക്രട്ടറി ടി.പി. പ്രബേഷ്, ഷീല രാജകമൽ, സി.വി. ഉണ്ണികൃഷ്ണൻ, അഷ്റഫ് സാബാൻ എന്നിവർ സംസാരിച്ചു.

