Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightമുസ്​രിസ് ജലപാതയിലൂടെ...

മുസ്​രിസ് ജലപാതയിലൂടെ കയാക്കിങ്

text_fields
bookmark_border
മുസ്​രിസ് ജലപാതയിലൂടെ കയാക്കിങ്
cancel

പ​റ​വൂ​ർ: മു​സ്​​രി​സ് ജ​ല​പാ​ത​യു​ടെ ഓ​ള​പ്പ​ര​പ്പി​ൽ പ്ര​ശ​സ്ത ക​യാ​ക്കി​ങ് താ​ര​ങ്ങ​ൾ തു​ഴ​യെ​റി​യാ​ൻ എ​ത്തു​ന്നു. പു​ഴ​യെ അ​റി​യാ​നും ഉ​ല്ല​സി​ക്കാ​നു​മാ​യി ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ക​യാ​ക്കി​ങ് മു​സ്​​രി​സ് പാ​ഡി​ലി​െൻറ ഭാ​ഗ​മാ​യാ​ണ്. 12, 13 തീ​യ​തി​ക​ളി​ലാ​ണ് യാ​ത്ര. താ​ര​ങ്ങ​ൾ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ൾ​ക്കും തു​ഴ​യെ​റി​യാ​ൻ അ​വ​സ​ര​മു​ണ്ട്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് ക്ല​ബും മു​സ്​​രി​സ് ഹെ​റി​റ്റേ​ജ് ​േപ്രാ​ജ​ക്റ്റ് ലി​മി​റ്റ​ഡു​മാ​ണ് സം​ഘാ​ട​ക​ർ.

കോ​ട്ട​പ്പു​റം ബോ​ട്ട് ജെ​ട്ടി​യി​ൽ​നി​ന്ന്​ 12ന് ​രാ​വി​ലെ എ​ട്ടി​ന് യാ​ത്ര ആ​രം​ഭി​ക്കും. പ​ള്ളി​പ്പു​റം, കെ​ടാ​മം​ഗ​ലം, വൈ​പ്പി​ൻ പ്ര​ദേ​ശ​ങ്ങ​ൾ താ​ണ്ടി 13ന് ​കൊ​ച്ചി ബോ​ൾ​ഗാ​ട്ടി​യി​ൽ സ​മാ​പി​ക്കും. ആ​ദ്യ​ദി​വ​സം 20 കി.​മീ​റ്റ​റും ര​ണ്ടാം ദി​വ​സം 40 കി.​മീ​റ്റ​റു​മാ​ണ് ക​യാ​ക്കി​ങ്. പു​ഴ​യു​മാ​യു​ള്ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ക, ജ​ല​സാ​ഹ​സി​ക കാ​യി​ക​വി​നോ​ദ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക, ന​ദി​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ​ങ്കെ​ടു​ക്കാ​ൻ 9400893112, 9745507454 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
TAGS:kayakingMusris waterway
News Summary - Kayaking along the Musris waterway
Next Story