Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
ഫഹദ്
കൊടുങ്ങല്ലൂർ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അധികൃതർ കാപ്പ ചുമത്തി നാടുകടത്തി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എറിയാട് ജി.കെ.വി.എച്ച് സ്കൂൾ പ്രദേശവാസിയായ പഴുവത്തുരുത്തി വീട്ടിൽ ഫഹദ് എന്ന ചിപ്പന്‍ (27) എതിരെയാണ് കാപ്പ നിയമ പ്രകാരം നടപടിയെടുത്തത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസത്തേക്കാണ് നടപടി.
Next Story

