കെ-ഫോൺ കരാർ തൊഴിലാളി ഷോക്കേറ്റ് വീണു
text_fieldsപരിക്കേറ്റ അൻവർ ആശുപത്രിയിൽ
കൊടുങ്ങല്ലൂർ: പോസ്റ്റ് മാറി കയറിയ കെ-ഫോൺ കരാർ തൊഴിലാളിക്ക് ഷോക്കടിച്ചു വീണ് പരിക്കേറ്റു. കെ-ഫോണിന്റെ കേബിൾ സ്ഥാപിക്കുന്നതിനിടയിലാണ് സംഭവം.
അബദ്ധവശാൽ വൈദ്യുതി പ്രവഹിക്കുന്ന പോസ്റ്റിൽ കയറിയ പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അൻവറിനാണ് (28) ഷോക്കേറ്റത്. അപകടത്തെത്തുടർന്ന് താഴെ വീണു രണ്ടു കൈകളിലെയും എല്ലിന് പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ കിഴക്കേനടയിൽ ബി.എസ്.എൻ.എൽ ഓഫിസ് പരിസരത്ത് കേബിൾ സ്ഥാപിക്കുന്നതിനായി ചില പോസ്റ്റുകളിൽ മാത്രമേ വൈദ്യുതി ഓഫ് ചെയ്തിരുന്നുള്ളൂ. എന്നാൽ വൈദ്യുതി ഇല്ലാതിരുന്ന പോസ്റ്റിന് പകരം വൈദ്യുതി പ്രവഹിക്കുന്ന പോസ്റ്റിൽ അൻവർ കയറിയതിനെ തുടർന്ന് ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.
വീഴ്ചയിൽ കൈകുത്തി വീണതിനെ തുടർന്നാണ് യുവാവിന്‍റെ ഇരു കൈക്കും പൊട്ടൽ ഉണ്ടായത്.